Online Legal Aid Portal

ONLINE LEGAL AID CLINIC

One of the prime objectives is to produce a dynamic group of socially responsible lawyers. Social responsibility and the feeling of universal brotherhood cannot be taught in class rooms but are to be internalised by involving in social activities. The community legal service programmes are co- ordinated under the guidance of the Kerala Legal Services Authority and are aimed to bridge the gap between the classroom and social reality. The Legal Aid Cell provides free legal service to the poor and the needy in the local community thereby enabling students to spread legal awareness in society.

Mar Gregorios College of Law has a well established legal aid clinic, approved by the District Legal Services Authority, Trivandrum and our legal aid clinic provides free legal aid to all without any discrimination. Online Legal Aid Clinic aims to provide an open platform for the public to submit their grievances online. We believe that the online legal aid clinic will be helpful for the public to resolve their legal issues during this pandemic.

സാമൂഹിക പ്രതിബദ്ധതയുള്ള നിയമപാലകരായി ഒരു കൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ലീഗൽ എയിഡ് ക്ലിനിക്കിന്റെ പല ലക്ഷ്യങ്ങളിൽ ഒന്ന്. സാമൂഹിക പ്രതിബദ്ധതയും പരസ്പര സാഹോദര്യവും ക്ലാസ് മുറികളിൽ പഠിപ്പിക്കാൻ പറ്റുന്ന ഒന്നല്ല, മറിച്ച് സാമൂഹിക പ്രവർത്തനങ്ങളിലൂടെ സ്വായത്തമാക്കേണ്ട ഒന്നാണ്. ഇങ്ങനെ ക്ലാസ് മുറികളും പൊതുസമൂഹവും തമ്മിലുള്ള വിടവ് നികത്തുന്നതിന്, കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഓരോ ലീഗൽ എയിഡ് ക്ലിനിക്കും പ്രവർത്തിക്കുന്നു. പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും സൗജന്യമായ നിയമസഹായം ചെയ്യുന്നതിനും അതുവഴി വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് നിയമത്തെപ്പറ്റി ഒരു പൊതു അവബോധം നൽകുന്നതിനും ഓരോ ലീഗൽ എയിഡ് ക്ലിനിക്കുകൾ പരിശ്രമിക്കുന്നു.

തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി അംഗീകരിച്ച ഒരു ലീഗൽ എയിഡ് ക്ലിനിക്കാണ് മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോയ്ക്ക് ഉള്ളത്. ജാതി-മത- വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ ഏവർക്കും സൗജന്യ നിയമ സഹായം ഈ ക്ലിനിക്കിലൂടെ ലഭ്യമാകുന്നു. സൗജന്യ നിയമസഹായം ആവശ്യമുള്ളവർക്ക് കോളേജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ലീഗൽ എയിഡ് ക്ലിനിക്കിൽ വരാതെ ഓൺലൈനായി പരാതികൾ സമർപ്പിക്കുവാനുള്ള ഒരു സൗകര്യമാണ് ഓൺലൈൻ ലീഗൽ എയിഡ് ക്ലിനിക്കിലൂടെ ലഭ്യമാകുന്നത്.

WORKING HOURS OF THE CLINIC IN THE COLLEGE (പ്രവർത്തന സമയം)

Monday – Friday, 9.30 AM– 01.30 PM

COORDINATORS (കോർഡിനേറ്റേഴ്സ്)

Mr. M V George, Rtd. District & Sessions Judge

Ms. Ushakumari K G, Asst. Professor, MGCL

CONTACT NUMBER (ബന്ധപ്പെടേണ്ട നമ്പർ)

8589052686 (Ms. Ushakumari K G)

SERVICES PROVIDED (ലഭ്യമാകുന്ന സേവനങ്ങൾ)

Family disputes /Domestic violence/ Property disputes/ Sexual abuse against children/ Labour disputes/ Issues related to public utility services such as Electricity, Water, Telephone, Insurance, Hospital, Sanitation, Education, Transport etc./ Human rights violations/ Consumer protection issues/ Accident insurance claims/ Compoundable criminal cases.

കുടുംബ പ്രശ്നങ്ങൾ / ഗാർഹിക പീഡന പരാതികൾ /വസ്തുതർക്കങ്ങൾ / കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ / തൊഴിൽ തർക്കങ്ങൾ /വിദ്യുച്ഛക്തി, വെള്ളം, ടെലഫോൺ, ഇൻഷുറൻസ്, ആശുപത്രി, ശുചിത്വം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ പൊതുജന സേവനങ്ങൾ സംബന്ധിച്ച പരാതികൾ / മനുഷ്യാവകാശ ലംഘനങ്ങൾ / ഉപഭോക്തൃ തർക്കങ്ങൾ / അപകട ഇൻഷുറൻസ് ക്ലെയിമുകൾ / രാജിയാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ എന്നിവയ്ക്ക്  ഇവിടെ പരിഹാരം തേടാവുന്നതാണ്.

ELIGIBLE PERSONS FOR FREE LEGAL AID (സൗജന്യ നിയമസഹായത്തിന് അർഹതയുള്ളവർ )

All women, irrespective of income/ Children/ Physically and mentally challenged persons/ persons under custody/ Under trial prisoners/ Members of Scheduled Caste and Scheduled Tribe / Victims of natural calamities/ Victims of sexual offences/ Industrial workers/ Begars/ Men with an annual income less than Rs. 3 lakhs

എല്ലാ സ്ത്രീകളും (വരുമാനം മാനദണ്ഡം അല്ല ) / കുട്ടികൾ ശാരീരിക, മാനസിക വൈകല്യമുള്ളവർ /  കസ്റ്റഡിയിൽ ഉള്ളവർ / വിചാരണ തടവുകാർ / പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾ / പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർ / ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർ / വ്യവസായ മേഖലയിൽ തൊഴിൽ ചെയ്യുന്നവർ / ഭിക്ഷാടകർ / വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ള പുരുഷന്മാർ.

മേൽപ്പറഞ്ഞ തരത്തിലുള്ള ഏതെങ്കിലും പരാതികൾ ഉണ്ടെങ്കിൽ താഴെ കാണുന്ന Register a Complaint എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത്, അവിടെ കാണുന്ന ഗൂഗിൾ ഫോറം പൂരിപ്പിച്ച് Submit ബട്ടൺ അമർത്തി പരാതി സമർപ്പിക്കുക.

 

Register a Complaint